പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നു.എറണാകുളത്തെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ചകള്‍
സംഭവിച്ചതായി കണ്ടെത്തിയിരുന്നു.പാലത്തിന്റെ അവസ്ഥ വിലയിരുത്തി ഇ.ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നിലവില്‍ 20 വര്‍ഷത്തെ ആയുസ് മാത്രമാണ് പാലത്തിനുള്ളത്. നിലവാരം കുറഞ്ഞ കോണ്‍ക്രീറ്റാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.