സി.പി.എം ഓഫീസിലെ പീഡനാരോപണം; നവജാതശിശുവിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

പാലക്കാട് ചെര്‍പ്പുളശ്ശേരി പീഡനാരോപണക്കേസിലെ യുവതിക്കെതിരെ മങ്കര പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. നവജാതശിശുവിനെ ഉപേക്ഷിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പ്രണയം നടിച്ച് യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് മണ്ണൂരില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു പീഡനവിവരം പുറത്തായത്.

ചെര്‍പ്പുളശേരിയില്‍ കോളജില്‍ പഠിക്കുന്ന സമയത്തു കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കാനുള്ള ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി.

Read more

ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. യുവതിയുടെ വീട്ടില്‍ താന്‍ പോയിരുന്നതായാണ് യുവാവിന്റെ
മൊഴിയെന്നാണു സൂചന.