തോൽവിയിൽ ആരെയും കുറ്റം പറയാനില്ല, പാലക്കാട് തന്റെ സേവനം ഉണ്ടാകും; ഷാഫി വിളിച്ച് സഹായം അഭ്യർത്ഥിച്ചെന്നും ഇ. ശ്രീധരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പാലക്കാട് തന്റെ സേവനമുണ്ടാകുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ഇ. ശ്രീധരൻ.

സമ​ഗ്രമായ വികസനമാണ് തന്റെ ലക്ഷ്യമെന്നും വികസന പ്രവർത്തനങ്ങളിൽ സഹായം അഭ്യർത്ഥിച്ച് കൊണ്ട് ഷാഫി പറമ്പിൽ എം.എൽ.എ തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പു പരാജയത്തിൽ ആരെയും കുറ്റം പറയാനില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. വിജയവും തേ‍ാൽവിയും ഒരു‍പേ‍ാലെ കാണാനാണു ശീലിച്ചിട്ടുള്ളത്. ലീഡ് ഉയർന്നപ്പോഴും അത്യഹ്ലാദവും താഴ്ന്നപ്പോൾ നിരാശയും തോന്നിയില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.

ഭാരതപ്പുഴ നവീകരണത്തിനുള്ള ഫ്രൻഡ്സ് ഒ‍ാഫ് ഭാരതപ്പുഴയുടെ പ്രവർത്തനത്തിനു പരമാവധി സമയം ചെലവഴിക്കണമെന്നാണ് ആ​ഗ്രമെന്നും ഇ. ശ്രീധരൻ കൂട്ടിചേർത്തു.