പാലയില്‍ ബി.ജെ.പിയിലും തമ്മിലടി; നിയോജക മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു

തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമാണ് സസ്‌പെന്‍ഷന്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം സമീപകാലത്താണ് ബി.ജെ.പിയിലേക്ക് എത്തിയത്. തുടര്‍ന്ന് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി നിയമിക്കുകയായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി തള്ളിക്കളഞ്ഞതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ബിനു പുളിക്കണ്ടത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി തള്ളിക്കളഞ്ഞതോടെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.