മകന്റെ വിവാഹത്തിന് മുഹൂര്‍ത്തം കുറിക്കാന്‍ പ്രചാരണ ചൂടിനിടയിലും സ്ഥാനാര്‍ത്ഥി എത്തി; പി. ജയരാജന്റെ ഇളയ മകന്റെ വിവാഹം ജൂണില്‍

മകന്റെ വിവാഹത്തിന് മുഹൂര്‍ത്തം കുറിക്കാന്‍ പ്രചാരണ ചൂടിനിടയിലും വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എത്തി. പി ജയരാജന്റെ ഇളയ മകന്‍ ആഷിഷ് രാജിന്റെ വിവാഹത്തിന് മുഹൂര്‍ത്തം കുറിക്കല്‍ ചടങ്ങിലാണ് പി ജയരാജന്‍ എത്തിയത്. ഞായറാഴ്ചയായിരുന്നു ചടങ്ങ് നടന്നത്.

നേരത്തെ തന്നെ വിവാഹത്തിന് ഇരുകുടുംബങ്ങളും തമ്മില്‍ ധാരണയായിരുന്നു. പക്ഷേ തിയതി കുറിച്ചിരുന്നില്ല. ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയപുരയില്‍ പുരുഷോത്തമന്റെയും മിനിയുടെയും മകള്‍ നിമിഷയെയാണ് ആഷിഷ് രാജ് വിവാഹം കഴിക്കുക.

കൂത്തുപറമ്പ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ നിന്നുമാണ് ജയരാജന്‍ ചടങ്ങിന് വന്നത്. ജൂണില്‍ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജനും മുഹൂര്‍ത്തം കുറിക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.