വടകരയില്‍ കോലീബി സഖ്യം പ്രതീക്ഷിക്കുന്നു, എതിരാളി ആരെന്നതിന് പ്രസക്തിയില്ല: പി.ജയരാജന്‍

വടകരയില്‍ കോലീബി സഖ്യം പ്രതീക്ഷിക്കുന്നുവെന്നും എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരനെ പരിഗണിക്കുന്നത് അവരുടെ തമ്മിലടിയുടെ ഭാഗമായാണെന്നും ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് എതിരായല്ലെന്നും ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Read more

ഈ മത്സരം ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുരളീധരന്റെ പ്രതികരണം. “എതിരാളിയാരാണെന്ന് നോക്കാറില്ല. ഈ മത്സരം ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ്. ജനാധിപത്യ മതേതര സംവിധാനത്തിനു വേണ്ടി ഞാന്‍ നില കൊള്ളും. പി. ജയരാജനാണല്ലോ എതിരാളിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.