കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈമാറുകയും നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത 41 പേർ അറസ്റ്റിൽ. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. പിടിയിലായവരിൽ ഐടി വിദഗ്ധരും ഉൾപ്പെടുന്നു. 326 സ്ഥലങ്ങളിൽ നടന്ന റെയ്ഡിലാണ് അറസ്റ്റടക്കമുള്ള നടപടികൾ.
ഓപ്പറേഷന്‍ “പി ഹണ്ട്” എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു. 268 കേസുകൾ രജിസ്റ്റർ ചെയ്തു.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.