മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്ക് അന്താരാഷ്ട്ര പുരസ്കാരം

 

മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. ഹംഗറിയിലെ ബുഡാപെസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ 2021ലെ ഓപ്പൺ സൊസൈറ്റി പുരസ്കാരമാണ് ശൈലജയ്ക്ക് ലഭിച്ചത്.

2016-21കാലത്ത് സംസ്ഥാന ആരോഗ്യ മന്ത്രി എന്ന നിലയിൽ നടത്തിയ സ്തുത്യർഹ സേവനം പരിഗണിച്ചാണ് അംഗീകാരം. പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വാണ് കെ.കെ ശൈലജയുടേതെന്ന് പുരസ്കാര നിർണ്ണയ സമിതി വിലയിരുത്തി. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം കെ.കെ ശൈലജ പറഞ്ഞു. ഓൺലൈനായായിരുന്നു ചടങ്ങ് നടന്നത്.