കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മരിച്ച വയനാട് സ്വദേശി അർബുദ ബാധിത

കേരളത്തിൽ ഒരു കോവിഡ്-19 മരണം കൂടി. കോഴിക്കോട് വച്ച് മരിച്ച വയനാട് സ്വദേശി അർബുദ രോഗ ബാധിതയാണ്. വയനാട് കൽപ്പറ്റയിൽ നിന്നുള്ള ആമിനക്ക് 53 വയസ്സുണ്ട്. വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.

ആമിന ഏറെക്കാലമായി ദുബൈയിൽ ആയിരുന്നു താമസം. അവിടെ നിന്ന് അസുഖ ബാധിതയായി വിദഗ്ധ ചികിത്സക്കാണ് നാട്ടിലെത്തിയത്. ദുബൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴി കോഴിക്കോട് എത്തുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും അതിന് ശേഷം കോവിഡ്-19 സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

Read more

ഈ മാസം ഇരുപതിനാണ് ആമിന ചികിത്സക്കായി നാട്ടിലെത്തുന്നത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെയാണ് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. സംസ്കാര ചടങ്ങുകളടക്കം കോവിഡ് നിയമങ്ങൾ പാലിച്ചാകും നത്തുക.