ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണമെന്ന് മുഖ്യമന്ത്രി; നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇതാണ് സപ്ലൈകോയില്‍ വില

വിപണിയില്‍ ഫലപ്രദമായി ഇടപെട്ട്, നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ഇത്തവണയും ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പ്രത്യേക ഓണച്ചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകള്‍ക്കൊപ്പം പ്രത്യേക ഓണം മാര്‍ക്കറ്റുകളും സ്‌പെഷ്യല്‍ മിനി ഫെയറുകളും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ഈ ഓണച്ചന്തകളില്‍ ലഭ്യമാണ്. സപ്ലൈകോ മാര്‍ക്കറ്റില്‍ പ്രധാന നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പാലിക്കുന്നുണ്ട്.

ചില സാധനങ്ങളുടെ വില കുറയ്ക്കുകയും ചെയ്തു. പ്രളയം ബാധിക്കാതെ ജനങ്ങള്‍ക്ക് ഓണാഘോഷം സാദ്ധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ പൊതു വിപണയിലെ വിലയും സപ്ലൈകോയിലെ വിലയും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുള്ള വിലയും ഇപ്പോഴത്തെ വിലയുമായുള്ള താരതമ്യം പോസ്റ്റിലുണ്ട്.