ഓഖി ചുഴലിക്കാറ്റ്: കൊച്ചിയില്‍ നിന്ന് പോയ 28 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി; ഇനി കണ്ടെത്താനുള്ളത് 92 പേരെ

Advertisement

ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ മത്സ്യത്തൊഴിലാളികളില്‍ കൊച്ചിയില്‍ നിന്ന് പോയ 28 പേര്‍ തിരിച്ചെത്തി. കഴിഞ്ഞ 28നാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. കണ്ണൂരിലെ അഴീക്കല്‍ തീരത്താണ് ഇവരെത്തിയത്. തമിഴ്നാട്ടില്‍ നിന്നുള്ള മൂന്ന് ബോട്ടുകളാണ് അഴീക്കല്‍ തീരത്തെത്തിയത്. ഇനി 90 മത്സ്യ തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്. കാണാതായവര്‍ക്കായി വ്യോമ സേനയും നാവിക സേനയും രക്ഷാദൗത്യം തുടരുകയാണ്.

കന്യാകുമാരി മുതല്‍ കൊച്ചിവരെ 150 കിലോമീറ്റര്‍ ദുരത്താണ് തിരച്ചില്‍ നടത്തുന്നത്. ചെറുതും വലുതുമായ 6 ഹെലികോപ്ടറുകളും 9 കപ്പലുകളും തിരച്ചിലിനായി രംഗത്തുണ്ട്.

അതേസമയം, ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഓഖി ദുര്‍ബലമാകുമെന്നാണ് അറിയിച്ചത്.

മത്സ്യബന്ധനത്തിന് കടലില്‍ പോയ നാനൂറോളം പേരെ വിവിധസ്ഥലങ്ങളിലായി രക്ഷപ്പെടുത്താനായതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍പരിക്കേറ്റവര്‍ക്ക് 15000 രൂപ അയിന്തിര സഹായവും നല്‍കാന്‍ധാരണയായി. തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒറാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എല്ലാവരെയും ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനായതിനാലാണ് ഒറ്റ ദിവസത്തില്‍ 400ഓളം പേരെ രക്ഷിക്കാനായത് എന്നും മന്ത്രി പറഞ്ഞു. ദുരന്തനിവാരണത്തിന് കേരളസര്‍ക്കാരിന് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉറപ്പ് നല്‍കി.