ദക്ഷിണേന്ത്യയില്‍ ആഞ്ഞടിച്ച് ഓഖി, എന്താണ് ഓഖി?

തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും മഴയും കാറ്റും അതിശക്തമാവുകയാണ്. നിരവധി നാശനഷ്ടങ്ങളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഓഖി ന്യൂനമര്‍ദ്ദമാണ് പെട്ടെന്നുണ്ടായ കാലാവസ്ഥമാറ്റത്തിനു കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പ് നല്‍കുന്ന വിശദീകരണം.

കന്യാകുമാരിയുടെ തെക്കും ശ്രീലങ്കയുടെ പടിഞ്ഞാറും ഭാഗത്തിനിടയില്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഓഖി ചുഴലിക്കാറ്റിന് കാരണം. ബംഗ്ലാദേശിലാണ് ഓഖി എന്ന പേര് ഉപയോഗിക്കുന്നത്. കാലാവസ്ഥാ നിരീക്ഷകര്‍ക്കിടിയില്‍ ഉഷ്ണമേഖല ചുഴിലിക്കാറ്റുകളെ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ഇത്തരം പേരുകള്‍ നല്‍കുന്നത്.

എങ്ങനെയാണ് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടത് ?

Read more

തെക്കന്‍ കേരളത്തിലും,തമിഴ്‌നാട്ടിലും,ലക്ഷദ്വീപിലുമാണ് ഓഖി ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 38 കിലോമീറ്റര്‍ സ്പീഡില്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന വിവരം. തെക്കന്‍ കേരളത്തില്‍ 120 കിലോമമീറ്റര്‍ വേഗത്തിലും മിനിക്കോയി ദ്വീപുകളില്‍ 480 കിലോമീറ്റര്‍ വേഗത്തിലും, ശ്രീലങ്കയില്‍ 340 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് വിവരം. ഇപ്പോള്‍ ലക്ഷദ്വീപ് തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്.