ഓണ്‍ലൈന്‍ പരിശോധനക്കിടെ വനിതാ ഡോക്ടര്‍ക്ക് മുമ്പില്‍ നഗ്നതാപ്രദര്‍ശനം; പ്രതി പിടിയില്‍

ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലിലൂടെ വനിത ഡോക്ടര്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശി ശുഹൈബിനെയാണ് (21) പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മുന്നിലാണ് പ്രതി നഗ്‌നത പ്രദര്‍ശിപ്പിച്ചത്. രോഗി എന്ന പേരില്‍ പോര്‍ട്ടലില്‍ കയറിയ യുവാവാണ് അതിക്രമം കാണിച്ചത്.

വെബ്‌സൈറ്റില്‍ കയറിയ ശേഷം മുഖം കാണിക്കാതെ സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ആറന്മുള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഇ സഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.