കോവിഡ്​ വാക്​സിൻ സ്വീകരിക്കില്ല; അത് തന്റെ അവകാശമാണെന്ന് ബ്രസീൽ പ്രസിഡൻറ്​ ബൊൾസനാരോ

കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് ‌ബ്രസീൽ പ്രസിഡൻറ്​ ബൊൾസനാരോ. പലതലവണ കോവിഡ്​ വാക്​സിൻ പരീക്ഷണങ്ങൾക്കെതിരെ ബ്രസീൽ പ്രസിഡൻറ്​ രംഗത്തെത്തിയിരുന്നു.

കോവിഡ്​ വാക്​സിൻ സ്വീകരിക്കില്ലെന്ന്​ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്​. ഞാൻ അത് എടുക്കാൻ പോകുന്നില്ല. അത് എന്റെ അവകാശമാണെന്ന് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.

കോവിഡ് വൈറസുമായി ബന്ധപ്പെട്ട് ബൊൽസൊനാരോ നിരവധി വിവാദ പ്രസ്താവനകളിൽ ഒന്ന് മാത്രമാണിത്. കോവിഡ്​ രൂക്ഷമായി തുടരുമ്പോഴും വാക്​സിനും മാസ്​കിനും എതിരായ നിലപാടുമായി അദ്ദേഹം മുന്നോട്ട്​ പോവുകയായിരുന്നു.

Read more

കഴിഞ്ഞ ​ജൂലൈയിൽ ബൊൾസനാരോയ്ക്കും കോവിഡ്​ ബാധിച്ചിരുന്നു. ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ മരണമുണ്ടായ രാജ്യങ്ങളിലൊന്നാണ്​ ബ്രസീൽ.