ബം​ഗളൂരു സ്ഫോടന കേസ്; ‌‌‌‌തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് പേരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ടു പേരെ എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്തു. ബംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.

ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ലഷ്കർ അംഗമായ ഗുൽ നവാസിന് ഡൽഹി സ്ഫോടന കേസിലും പങ്കുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിൽ മൂന്ന് അൽ ഖായിദ ഭീകരർ എൻഐഎ പിടിയിലായിരുന്നു.

രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ നിന്ന് ആറും ഭീകരർ പിടിയിലായത്.