താന്‍ തെറ്റു ചെയ്തിട്ടില്ല, ആത്മഹത്യയ്ക്കു കാരണം അമ്മയാണെന്നും ചന്ദ്രന്‍; നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Advertisement

ഭാര്യയുടെയും മകളുടേയും ആത്മഹത്യയില്‍ തനിക്കു പങ്കില്ലെന്ന് ഭര്‍ത്താവ് ചന്ദ്രന്‍. തന്റെ അമ്മയാണ് ഇതിനു പിന്നിലെന്നും ചന്ദ്രന്‍ പറഞ്ഞു.
ഭാര്യയും തന്റെ അമ്മ കൃഷ്ണയും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നുവെന്നും ചന്ദ്രന്‍ പറയുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി പ്രശ്നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാര്‍ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ദുര്‍മന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണാകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മന്ത്രവാദത്തെ കുറിച്ച് അറിയില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.