നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു.

 

 

68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പങ്കെടുത്തു. ജില്ലാ കളക്ടര്‍ കൃഷ്ണ തേജയ്ക്ക് ഭാഗ്യചിഹ്നം നല്‍കി പ്രകാശനം നിര്‍വഹിച്ചു. വാട്ടര്‍ കളറില്‍ ബാബു ഹസന്‍ വരച്ച വാഴപ്പിണ്ടിയില്‍ തുഴയുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.

നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാന തലത്തില്‍ നടത്തിയ മത്സരത്തില്‍ ആകെ 160 എന്‍ട്രികളാണ് ലഭിച്ചത്. മോഹന്‍ കുമാര്‍, സിറില്‍ ഡൊമിനിക് എന്നിവരടങ്ങിയ സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. 5001 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. എംഎല്‍എമാരായ പി.പി.ചിത്തരഞ്ജന്‍, തോമസ് കെ.തോമസ്, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, സബ് കളക്ടര്‍ സൂരജ് ഷാജി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, നഗരസഭാ കൗണ്‍സിലര്‍ സിമി ഷാഫിഖാന്‍, നാസര്‍, റോയ് പാലാത്ര, എ. കബീര്‍, എ.ബി.തോമസ്, നസീര്‍ പുന്നയ്ക്കല്‍, ഗുരു ദയാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.