മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി പോയതാണ്,വിഷമിപ്പിച്ചതിന് മാപ്പ്്; മാപ്പപേക്ഷിച്ച് സി ഐ നനാസ്

മേലുദ്യോസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാടു വിട്ടുപോയ എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന്റെ മാപ്പപേക്ഷ ഫെയ്‌സ്ബുക്കില്‍. മനസ് നഷ്ടപെടുമെന്ന് വന്നപ്പോള്‍ ശാന്തി തേടി പോയതാണെന്നു മാപ്പാക്കണമെന്നുമാണ് നവാസിന്റെ പോസ്റ്റ്.

“മാപ്പ്….
വിഷമിപ്പിച്ചതിന്
മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്.
ഇപ്പോള്‍ തിരികെയാത്ര…”ഫെയ്‌സ്ബുക്കില്‍ നവാസ് കുറിച്ചു. മൂന്ന് ദിവസം മുമ്പ് കാണാതുവന്ന നവാസിനെ പൊലീസ് കണ്ടെത്തുമ്പോള്‍ നാഗര്‍കോവിലേക്ക് കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര് ചെയ്യുകയായിരുന്നു. ഇടുക്കി സ്വദേശിയായ ആര്‍.പി.എഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് നവാസിനെ കണ്ടെത്താന്‍ സഹായിച്ചത്.

തന്റെ യാത്ര വലിയ വാര്‍ത്തയായതും വിവാദമായതും അദ്ദേഹം അറിഞ്ഞിരുന്നില്ല. പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വീട്ടുകാരുമായി സംസാരിച്ചപ്പോഴാണ് നവാസ് ഇക്കാര്യങ്ങള്‍ അറിയുന്നത്.

മേലുദ്യോഗസ്ഥരുടെ പീഡനമാണ്്്് നവാസിന്റെ തിരോധാനത്തിന് പിന്നിലന്ന് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നായിരുന്നു ഭാര്യയുടെ പരാതി
നവാസിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് മേലുദ്യോഗസ്ഥനായ കൊച്ചി എ.സി.പി സുരേഷ് കുമാറിനെ ഡി.സി.പി പൂങ്കുഴലി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.