കേരളാ പൊലീസ് ആപ്പിന് പേര് നിർദ്ദേശിച്ച്‌ സമ്മാനം നേടാൻ പൊതുജനങ്ങൾക്ക് അവസരം

 

കേരളാ പൊലീസിൻറെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചു കൊണ്ട് പുതിയൊരു മൊബൈൽ ആപ് തയ്യാറാക്കുക്കുകയാണ്. പ്രസ്തുത ആപ്പിന് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു.

മികച്ച പേര് നിർദ്ദേശിക്കുന്നയാൾക്ക് സംസ്ഥാന പൊലീസ് മേധാവി പാരിതോഷികം നൽകും. എൻട്രികൾ 2020 മെയ് 31-നു മുമ്പ് [email protected] എന്ന ഈ മെയിൽ വിലാസത്തിൽ അയയ്ക്കുക.

📣ആപ്പിന് പേരിടാമോ?കേരളാപോലീസിൻ്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട്…

Posted by Kerala Police on Friday, May 22, 2020