'ഒരു സംഘി ഉത്പന്നം', 'തുപ്പിയതല്ല ഉപ്പിലിട്ട' കടുകുമാങ്ങ അച്ചാര്‍

‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ കടുക് മാങ്ങ അച്ചാര്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ആശാന്‍ രുചിക്കൂട്ട് എന്ന സ്ഥാപനമാണ് വ്യത്യസ്ത ക്യാപ്ഷനുമായി പരസ്യം അവതരിപ്പിച്ചിരിക്കുന്നത്.

‘ഒരു സംഘി ഉത്പന്നം’ എന്ന് പറഞ്ഞാണ് ഉത്പന്നത്തെ പരിജയപ്പെടുത്തിയിരിക്കുന്നത്. ‘തുപ്പിയതല്ല ഉപ്പിലിട്ടതാണ്’ എന്ന തലക്കെട്ടും പരസ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതാണ് കടുകുമാങ്ങ അച്ചാര്‍ പരസ്യത്തെ വ്യത്യസ്തമാക്കിയിരിക്കുന്നത്.

ഡോ. പ്രകാശന്‍ പഴമ്പാലക്കോടിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് ആശാന്‍ രുചിക്കൂട്ട്. കടുക് മാങ്ങ അച്ചാറും വസ്തുക്കളുമാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. പ്രകാശന്‍ ഒരു ബിജെപി അനുകൂലിയാണ്.