തൃശൂരില്‍ യുവാവ് രണ്ടു പേരെ തലയ്ക്കടിച്ച് കൊന്നു

തൃശൂര്‍ തളിക്കുളത്ത് യുവാവ് രണ്ടുപേരെ തലക്കടിച്ച് കൊന്നു. തളിക്കുളം സ്വദേശി ജമാല്‍ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് മരിച്ചത്. ജമാലിന്റെ മാനസിക വെല്ലുവിളിയുള്ള മകനാണ് ഇരുവരേയും കല്ലുകൊണ്ട് തലക്കടിച്ച് കൊന്നത്. ഇയാള്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജമാലും ഖദീജയും ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു.