മുല്ലപ്പിള്ളി രാമചന്ദ്രന്‍ ബി.ജെ.പി സ്ഥാനാർത്ഥി; മത്സരിക്കുന്നത് തൃപ്പൂണിത്തുറ ന​ഗരസഭയിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ മുല്ലപ്പിള്ളി രാമചന്ദ്രൻ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരുമായി സാമ്യമുള്ള നേതാവ് ബി.ജെ.പി സ്ഥാനാർത്ഥിയായത് ഏറെ കൗതുകമായി.

എറണാകുളം തൃപ്പൂണിത്തുറ നാല്‍പ്പത്തിയെട്ടാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീശനെതിരെയാണ് മുല്ലപ്പിള്ളി രാമചന്ദ്രന്‍ എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്.

Read more

മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു മുല്ലപ്പിള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് പാര്‍ട്ടി നാഥനില്ലാത്ത സംവിധാനമായി മാറിയെന്നും അങ്ങനെയൊരു പാര്‍ട്ടിയുടെ ഒപ്പം പോകുക എന്നു പറയുന്നത് ആത്മഹത്യാപരമായ കാര്യമാണെന്നുമാണ് മുല്ലപ്പിള്ളി രാമചന്ദ്രന്‍ പറയുന്നത്.