‘ആവശ്യത്തില്‍ കൂടുതല്‍ വിഭാഗീയത ഇപ്പോള്‍ തന്നെ ഉണ്ട്; അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരും’; തെക്കന്‍-മൂര്‍ഖന്‍ പ്രചാരണങ്ങള്‍ക്കെതിരെ മുഹമ്മദ് സജാദ് ഐ.എ.എസ്

സംസ്ഥാനം വീണ്ടുമൊരു പ്രളയക്കെടുതിയുടെ നടുവില്‍ നില്‍ക്കുമ്പോള്‍ വിഭാഗീയത വളര്‍ത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

പ്രളയദുരിതാശ്വാസത്തിന് തെക്കന്‍ ജില്ലകളില്‍നിന്ന് സഹായമെത്തുന്നില്ലെന്ന പ്രചരണത്തിനെതിരേയാണ് മുഹമ്മദ് സജാദ് ഐ.എ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തെക്കന്‍-മൂര്‍ഖന്‍ വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്നനേരം നമുക്ക് ഉപകാരമുള്ള വല്ലതും ഷെയര്‍ ചെയ്യാമെന്നും ആവശ്യത്തില്‍ കൂടുതല്‍ വിഭാഗീയത ഇപ്പോള്‍ തന്നെയുണ്ടെന്നും ഇനി തെക്കും വടക്കും താങ്ങാന്‍ വയ്യെന്നും മുഹമ്മദ് സജാദ് ഐ.എ.എസ്. ഫെയ്സ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരത്തെയും കൊല്ലത്തെയും കളക്ഷന്‍ സെന്ററുകളെക്കുറിച്ചും സജാദ് ഫെയ്സ്ബുക്ക് പോസറ്റില്‍ പറയുന്നു.