എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ നീക്കം; ഗവർണർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി

കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്​​റ്റ​ൻ​റ്​​ പ്രൊ​ഫ​സ​ർ നി​യ​മ​ന​ത്തി​ന് റാ​ങ്ക് പട്ടികയി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടും നി​യ​മ​നം ല​ഭി​ക്കാ​തെ പോ​യ എ.​എ​ൻ ഷം​സീ​ർ എം.എൽ.എ​യു​ടെ ഭാ​ര്യയ്​ക്ക്​ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി. പ്രൊ​ഫ​സ​റാ​യി നിയമനം ന​ൽ​കാ​ൻ നീ​ക്കം. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യു.​ജി.​സി​യു​ടെ എ​ച്ച്.​ആ​ർ.​ഡി സെൻറ​റി​ൽ പു​തു​താ​യി സൃ​ഷ്​​ടി​ച്ച അ​സി. പ്രൊഫ​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക് നിയമിക്കാനുള്ള നീക്കം തടയണമെന്നും ഇന്റർവ്യൂ നിർത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി കാമ്പയ്ൻ കമ്മിറ്റി ഗവർണർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി.

ഇ​തി​നാ​യി ഏ​പ്രി​ൽ 16ന്​ ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ഓൺ​ലൈ​ൻ ഇ​ൻ​റ​ർ​വ്യൂവിന് അ​പേ​ക്ഷ​ക​രാ​യ 30 പേ​ർ​ക്ക്​ ഇ​ൻ​റ​ർ​വ്യൂ അ​റി​യി​പ്പ്​ ഇമെയി​ൽ ആ​യി അ​യ​ച്ചി​ട്ടു​ണ്ട്. എ​ച്ച്.​ആ​ർ.​ഡി സെൻറ​റി​ലെ ത​സ്​​തി​ക​ക​ളെ​ല്ലാം താ​ത്കാ​ലി​ക​മാ​ണെ​ങ്കി​ലും ക​ണ്ണൂ​രി​ൽ മാ​ത്രം ഒ​രു അ​സി. പ്രൊ​ഫ​സ​റു​ടെ സ്ഥി​രം ത​സ്​​തി​ക സൃ​ഷ്​​ടി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ​

2020 ജൂ​ൺ 30നാ​ണ് സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ഡ​യ​റ​ക്ട​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്താ​തെ​യാ​ണ് അ​സി. പ്രൊ​ഫ​സ​ർ ത​സ്​​തി​ക​യി​ൽ മാ​ത്ര​മാ​യി തി​ര​ക്കി​ട്ട് നി​യ​മ​നം. ബാ​ഹ്യ​സ​മ്മ​ർ​ദ്ദത്തി​ന്​ വ​ഴ​ങ്ങി​യാ​ണ് വി.​സി തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്​ മു​മ്പ് ഓ​ൺ​ലൈ​ൻ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ത​നാ​യ​തെ​ന്നാ​ണ്​ സൂ​ച​ന. ഷം​സീ​റി​ന്‍റെ ഭാ​ര്യ​യെ​കൂ​ടി ക​ട്ട്‌ ഓ​ഫ് മാ​ർ​ക്കി​നു​ള്ളി​ൽ പെ​ടു​ത്തു​ന്ന​തി​ന് ഇ​ൻ​റ​ർ​വ്യൂ​വി​ന് ക്ഷ​ണി​ക്കു​ന്ന​വ​രു​ടെ സ്കോ​ർ പോ​യിൻ​റ് കു​റ​ച്ച് നി​ശ്ച​യി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. അ​ക്കാ​ദ​മി​ക മി​ക​വോ ഗ​വേ​ഷ​ണ​പ​രി​ച​യ​മോ അ​ധ്യാ​പ​ന പ​രി​ച​യ​മോ ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഇ​ൻ​റ​ർ​വ്യൂ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം നി​യ​മ​നം ന​ൽ​കാ​നാ​കു​മെ​ന്ന്​ ക​ണ്ടാ​ണ്​ സ്കോ​ർ പോയി​ൻ​റ് കു​റ​​ച്ച​ത്.

ഇ​ൻ​റ​ർ​വ്യൂ​വി​ൽ ഹാ​ജ​രാ​കു​ന്ന ആ​രെ​യും കൂ​ടു​ത​ൽ മാ​ർ​ക്ക്‌ ന​ൽ​കി നി​യ​മി​ക്കാ​നാ​കു​മെ​ന്ന​താ​ണ്‌ അ​ടു​ത്തി​ടെ കാ​ലി​ക്ക​റ്റ്‌, കാ​ല​ടി, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ഏ​റെ വി​വാ​ദ​മാ​ക്കി​യ​ത്. കു​സാ​റ്റി​ൽ ഒ​രു ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ന് ഉ​യ​ർ​ന്ന സ്കോ​ർ പോ​യിൻ​റു​ള്ള പ​ര​മാ​വ​ധി പ​ത്തു​പേ​രെ മാ​ത്രം ഇ​ൻ​റ​ർ​വ്യൂ​വി​ന് ക്ഷ​ണി​ക്കു​മ്പോ​ൾ ക​ണ്ണൂ​രി​ൽ ഒ​റ്റ ത​സ്തി​ക​ക്ക്​ മു​പ്പ​ത് പേ​രെ ക്ഷ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തും ഇ​ഷ്​​ട​ക്കാ​ർ​ക്ക്​ നി​യ​മ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ വേ​ണ്ടി​യാ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം.