കണ്ണൂരില്‍ അമ്മയും മകനും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

ചെമ്പലിയോട് അമ്മയെയും മകനെയും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തന്നട മായാബസാറില്‍ കടമുറിയുടെ മുകളിലുള്ള വാടക കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന കീഴ്ത്തള്ളി സ്വദേശികളായ രാജലക്ഷ്മി (80), മകന്‍ രജിത്ത് (45) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തന്നട ബസാറില്‍ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും. രജിത്തിന് തളിപ്പറമ്പിലെ പെട്രോള്‍ പമ്പിലായിരുന്നു ജോലി. ഒരു മാസം മുമ്പ് കണ്ണൂരിലെ പെട്രോള്‍ പമ്പിലേക്ക് മാറിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും രോഗവുമാവാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. എടക്കാട് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.