പിണറായി വിജയന്റെ ചിത്രം  മോര്‍ഫ് ചെയ്തത് വിദേശത്ത്; സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരെ മുഴുവന്‍ പിടികൂടാന്‍ പൊലീസ്

Gambinos Ad

മുഖ്യമന്ത്രി പിണറായി വിജയന്റെ  ചിത്രം മോര്‍ഫ് ചെയ്തത് വിദേശത്ത് വച്ചന്നെ് പൊലീസ് കണ്ടെത്തി. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തുകയാണ്. ഇതിനു പുറമെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരെ മുഴുവന്‍ പിടികൂടാനും പൊലീസ് തീരുമാനിച്ചു. ഇതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Gambinos Ad

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് – ലീഗ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേതാക്കളായ മനീഷ്, മുഹമ്മദ്, സജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡി ജി പി ലോക്നാഥ് ബെഹ്റയെയും ഉന്നത പൊലീസ് സംഘത്തേയും മുന്നില്‍ നിര്‍ത്തി സദ്യയുണ്ണുന്ന മുഖ്യമന്ത്രി എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫയല്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ മോര്‍ഫ് ചെയ്തത് . ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായത്തോടെ സംഘപരിവാറും ചിത്രത്തെ ഏറ്റുപിടിച്ചിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം പിണറായിലെ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തശേഷം ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം രേഖപ്പെടുത്തിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയും ഉന്നത പൊലീസ് സംഘവും നോക്കി നില്‍കെയാണ് അദ്ദേഹം ഡയറിയില്‍ രേഖപ്പെടുത്തിയത്. ഈ ചിത്രത്തെയാണ് നേതാക്കള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ചിത്രം വ്യാപകമായത്തോടെയാണ് പിണറായി പൊലീസ് സ്വമേധയാ കേസെടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.