പിരിച്ച 15 കോടി എന്ത് ചെയ്യും; പണം മറ്റു കുട്ടികള്‍ക്കായി ഉപയോഗിച്ചു കൂടെയെന്ന് ഹൈക്കോടതി

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അഥവാ എസ്എംഎ ബാധിച്ച കുട്ടിക്കായി പിരിച്ച് 15 കോടി എന്ത് ചെയ്തുവെന്ന് ഹൈക്കോടതി ആരാഞ്ഞു. കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളഅള ഇമ്രാന്‍ മുഹമ്മദ് എന്ന കുട്ടിക്ക് വേണ്ടി ആയിരുന്നു 15 കോടി രൂപ പിരിച്ചെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടി മരിച്ചതോടെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

ആ പണം എന്ത് ചെയ്തു എന്ന് അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. അപൂര്‍വ്വരോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശം.

ജനിച്ച ദിവസം മുതല്‍ ഇമ്രാന്‍ മുഹമ്മദ് എന്ന കുട്ടി വെന്റിലേറ്ററിലായിരുന്നു. ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം ഉപയോഗിച്ച് മറ്റ് കുട്ടികളുടെ ചികിത്സ നടത്തിക്കൂടെയെന്നും കോടതി ചോദിച്ചു.