നെഹ്‌റുവിന് സാധിക്കാത്തത് മോദിക്ക് സാധിച്ചു; പുസ്തക പ്രകാശന വേളയിൽ ആരിഫ് മുഹമ്മദ് ഖാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ മോദിക്ക് കഴിയുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുത്തലിബ് അടക്കമുള്ള വിഷയങ്ങളിൽ മോദി എടുത്ത നിലപാടുകൾ ഇതിന്റെ തെളിവായിട്ട ഗവർണ്ർ ചൂണ്ടികാണിക്കുന്നു.താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന ആളാണ് മോദി, അദ്ദേഹത്തിന് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.

മോദിയുടെ പ്രസംങ്ങൾ ഉൾപ്പെടുന്ന ബുക്കിന്റെ പ്രക്ഷൻ വേളയിലാണ് പ്രതികരണം ഉണ്ടായത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് പ്രൈം മിനിസ്റ്റര്‍ നരേന്ദ്ര മോദി സ്പീക്‌സ്’ എന്ന പുസ്തകമാണ് ഗവര്‍ണര്‍ പ്രകാശനം ചെയ്തത്. 2019 മേയ് മുതല്‍ 2020 മേയ് വരെയുളള കാലയളവില്‍ വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ 86 പ്രസംഗങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. .

അവിടെ മാധ്യമങ്ങളെ കണ്ട ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിച്ചിട്ടും എതിർക്കാത്ത മലയാളി മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ലെന്ന് പറഞ്ഞു . മറ്റ് ഭാക്ഷയിൽ ഉള്ള മാധ്യമ പ്രവർത്തകരെ മാത്രം കണ്ട് സംസാരിക്കും. പിണറായി വിജയൻറെ വിമർശനത്തിൽ മലയാളം മാധ്യ പ്രവർത്തകർ മൗനം പാലിച്ചു എന്നതാണ് കാരണം.

ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു മലയാളി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടുളള ​ഗവർണറുടെ മറുപടി. പിണറായി വിജയൻ തനിക്ക് എതിരെ സംസാരിച്ചപ്പോൾ മലയാളം മാധ്യമപ്രവർത്തകർ മിണ്ടാതെ ഇരുന്നു. അവർ പ്രതികരിക്കണം ആയിരുന്നു. അതേസമയം രാജഭവനിൽ ഗവർണർ വാർത്തസമ്മേളനം വിളിച്ചതിന് പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു . അസാധാരണമായ സാഹചര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രിസഭയുടെ നിർദ്ദേശാനുസരം വേണം ഗവർണർ പ്രവർത്തിക്കേണ്ടത് എന്നും പറഞ്ഞു .