മന്ത്രിമാർ ജനങ്ങളോട് പക്ഷപാതം കാണിക്കാൻ പാടില്ല; ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

മന്ത്രിമാർ ജനങ്ങളോട് പക്ഷപാതം കാണിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചു. അധികാരത്തിൽ ഏറ്റിയവരും അതു തടയാൻ ശ്രമിച്ചവരുമുണ്ടാകും. അധികാരത്തിലെത്തിയാൽ ഒരു തരത്തിലുള്ള പക്ഷപാതവും പാടില്ല.  ചട്ടങ്ങളും നിയമങ്ങളും മനസ്സിലാക്കി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാരുടെ മൂന്നു ദിവസത്തെ പരിശിലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Read more

ഭരണപരമായ ചുമതലകളിൽ മന്ത്രിമാരെ പോലെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. അതിനാൽ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. സർക്കാർ പദ്ധതിയായ ലൈഫ് മിഷന്റെ ആശയം മുന്നോട്ട് വെച്ചത് ഒരു ഉദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  എല്ലാ ദിവസവും വൈകുന്നേരം വരെയാണു പരിശീലന ക്ലാസുകൾ.