'സര്‍ക്കാരിനെ വലിച്ചു താഴെ ഇടും; 'വിമോചന സമരം നയിക്കും'; ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ ശൈലി; രണ്ടു പാര്‍ട്ടിക്കും കൂടി ഒറ്റ അദ്ധ്യക്ഷന്‍ ധാരാളമെന്ന് മന്ത്രി റിയാസ്

കേരളത്തിലെ ബിജെപി കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് ഒരേ സ്വരമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. രണ്ടു പേര്‍ക്കും ഒരേ ഭാഷ, ഒരേ ശൈലി. എന്തിനാണ് കേരളത്തില്‍ ഇനി ബിജെപിക്കും കോണ്‍ഗ്രസിനും രണ്ടു അധ്യക്ഷന്‍മാര്‍? രണ്ടു പാര്‍ട്ടിക്കും കൂടി ഒറ്റ അധ്യക്ഷന്‍ തന്നെ ധാരാളമാണെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

സര്‍ക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
സംസ്ഥാന സര്‍ക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ. പി. സി. സി. പ്രസിഡന്റ് കെ.സുധാകരന്‍.
ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയില്‍ വലിച്ചു താഴെയിടാന്‍ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി.
‘സര്‍ക്കാരിനെ വലിച്ചു താഴെ ഇടുന്നതും’
‘വിമോചന സമരം നയിക്കുന്നതും ‘
അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാര്‍
രണ്ടു പേര്‍ക്കും ഒരേ ഭാഷ,ഒരേ ശൈലി.
എന്തിനാണ് കേരളത്തില്‍ ഇനി ബിജെപിക്കും കോണ്‍ഗ്രസിനും രണ്ടു അധ്യക്ഷന്‍മാര്‍?
രണ്ടു പാര്‍ട്ടിക്കും കൂടി ഒറ്റ അധ്യക്ഷന്‍ തന്നെ ധാരാളം.