മന്ത്രി എം.എം.മണിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

മന്ത്രി എം.എം.മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂറോ സര്‍ജറി ഐ.സി.യു.വിലാണ് അദ്ദേഹമിപ്പോള്‍. എം.ആര്‍.ഐ. സ്‌കാനിങ്ങിനുശേഷം ന്യൂറോ സംബന്ധമായ ചികിത്സകള്‍ തുടങ്ങി. രണ്ടുമൂന്ന് ദിവസമായി മന്ത്രിക്ക് കാലിന് നേരിയ ബലക്കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഷര്‍മദ് അറിയിച്ചു.