‘ബഹുദൈവ വിശ്വാസത്തിനെതിരെ പോരാടിയ ഇസ്‌ലാം മതത്തിന്റെ വക്താക്കളായ ലീഗ് കപട വിശ്വാസികളാകരുത്’;പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

Gambinos Ad
ript>

വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന്റെ പരാമര്‍ശം വിവാദത്തില്‍. മുസ്ലീങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. വിഗ്രഹാരാധനയ്ക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ പോരാടിയ ഇസ്‌ലാം മതത്തിന്റെ വക്താക്കളായ ലീഗ് കപട വിശ്വാസികളാകരുതെന്നായിരുന്നു നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ മന്ത്രിയുടെ വിവാദ പ്രസ്താവന. വനിതാ മതിലുമായി ബന്ധപ്പെട്ടു ലീഗ് എംഎല്‍എ പി.കെ. ബഷീര്‍ നടത്തിയ പരാമര്‍ശത്തിനു മറുപടി നല്‍കുമ്പോഴാണ് ഈ വിവാദ പരാമര്‍ശം നടത്തിയത്.

Gambinos Ad

ഭരണപക്ഷത്തിനെതിരെ മന്ത്രിയുടെ പരാമര്‍ശം ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ബഹുദൈവ വിശ്വാസികളുടെ കാര്യത്തില്‍ ഏകദൈവ വിശ്വാസികള്‍ ഇടപെടേണ്ടെന്നാണു മന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സാംസ്‌കാരിക മന്ത്രിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

ബാബറി മസ്ജിദ് നില്‍ക്കുന്ന പരിസരത്ത് നിന്ന് മുസ്‌ലിം സമൂഹത്തെ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ഭാഷയിലാണ് മന്ത്രി എ കെ ബാലന്‍ സംസാരിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ പറഞ്ഞു. ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും രണ്ടു ചേരികളിലാണു നില്‍ക്കേണ്ടത് എന്നാണു മന്ത്രി പറയുന്നതെങ്കില്‍ ഇഎംഎസിന് എങ്ങനെ ശരീഅത്തിന്റെ കാര്യത്തില്‍ ഇടപെടാനാകുമായിരുന്നുവെന്നും മുനീര്‍ ചോദിച്ചു. പരാമര്‍ശം രേഖയില്‍ നിന്നു നീക്കണമെന്നു വി.ഡി. സതീശന്‍ എംഎല്‍എയും ആവശ്യപ്പെട്ടു. വിഗ്രഹാരാധനയെ വേര്‍തിരിച്ച മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞെ മതിയാകുകയുള്ളുവെന്നാണ് പ്രതിപക്ഷം പറയുന്നത്.