മില്‍മ പാല്‍വില വ്യാഴാഴ്ച മുതല്‍ വര്‍ദ്ധിക്കും

മില്‍മ പാലിന്റെ വില വ്യാഴാഴ്ച മുതല്‍ കൂടും. ലിറ്ററിന് നാല് രൂപയാണ് വര്‍ദ്ധിക്കുന്നത്. 44 രൂപ മുതല്‍ 48 രൂപ വരെയാകും പുതിയ വില.  എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ പാല്‍വിതരണം വ്യാപകമാക്കാന്‍ മില്‍മ ലക്ഷ്യമിടുന്നുണ്ട്.

മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയാകും. കടും നീല കവറിന് ലിറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും. ഇന്ന് ചേര്‍ന്ന മില്‍മ ഭരണ സമിതി യോഗമാണ് വില കൂട്ടാനുള്ള തീരുമാനമെടുത്തത്.

പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കാണ്. ഈ മാസം ആറിന് മന്ത്രി പി.രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. കാലിത്തീറ്റയുടെ വില കൂടിയതാണ് വില കൂട്ടാന്‍ നിര്‍ബന്ധിതമായതെന്നാണ് മില്‍മയുടെ വാദം