പൂഴ്ത്തി വെയ്പ്പ് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു; മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ഉടമയും ബന്ധുക്കളും കസ്റ്റഡിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വിലവര്‍ദ്ധനയും പൂഴ്ത്തി വെയ്പ്പും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ഉടമയു ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം.

ടി.എസ്.ഓ. ഷാനവാസ്, എ.എം. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സുഫില എ., സിമി എസ്.എസ്., ഷിബു എസ്., ഡ്രൈവര്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സാരമായി പരിക്കേറ്റ ഡ്രൈവര്‍ ജയകൃഷ്ണനെയും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സുഫിലയേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Read more

മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ഉടമ ജോണ്‍സണ്‍ യോഹന്നാന്‍ (45), ഇയാളുടെ അനന്തരവന്മാരായ നിതിന്‍ കെ. സാമുവല്‍ (25), നിഖില്‍ കെ. സാമുവല്‍ (22) എന്നിവരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.