വൈദികര്‍ക്ക് മറുപടി നല്‍കിയാല്‍ സഭ തകരും; സമരം സഭയ്ക്ക് നിരക്കാത്തത്; കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

സീറോ മലബാര്‍ സഭയിലെ വിമത വൈദികര്‍ നടത്തിയ സമരത്തിനെതിരെ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി. വൈദികരുടെ സമരരീതികള്‍ സഭയ്ക്ക് നിരക്കുന്നതായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

“കോലം കത്തിക്കല്‍ രാഷ്ട്രീയ പരിപാടിയായിപ്പോയി. സത്യവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല.സമരത്തിന് വൈദികരെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിയില്ല. സമരം ചെയ്തവര്‍ക്ക് മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്താണ് അവര്‍ക്ക് മറുപടി നല്‍കിയാല്‍ സഭ തകരുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

അതേസമയം, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയില്‍ നിന്ന് മാറ്റുക, ഓഗസ്റ്റില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂര്‍ണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയവയായിരുന്നു സമരം ചെയ്തിരുന്ന വൈദികരുടെ ആവശ്യം.