കുട്ടനാടും ഇല്ല മുട്ടനാടും ഇല്ല പാലയിൽ തന്നെ മത്സരിക്കും; തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി. കാപ്പന്‍

പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുക്കുമ്പോൾ നിലപാടിൽ നിന്ന് മാറ്റമില്ലെന്ന് സിറ്റിം​ഗ് എം.എൽ.എ മാണി സി കാപ്പൻ‌

കുട്ടനാട്ടിലേക്കില്ലെന്നും പാലയിൽ തന്നെ മത്സരിക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ടു നല്‍കാനാവില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

കുട്ടനാടും ഇല്ല, മുട്ടനാടും ഇല്ല. പാലയില്‍ മത്സരിച്ചാണ് വിജയിച്ചത്. തനിക്ക് നീന്താനറിയില്ല താന്‍ കുട്ടനാട്ടിലേക്കില്ല. ഇനിയും പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.

അതിനിടെ മുന്നണി മാറ്റം സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങൾക്കായി ദേശീയ നേതൃത്വവുമായി ഉടൻ ചര്‍ച്ച നടത്തും. ഇതിനായി മാണി സി കാപ്പനും സംഘവും മുംബൈക്ക് തിരിക്കും.

പാലാ സീറ്റ്, മുന്നണി മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന ആവശ്യം മാണി സി. കാപ്പന്‍ വിഭാഗം നേതൃത്വത്തെ അറിയിക്കും.