ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

കേരളാ ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷാണ് (46) ആത്മഹത്യ ചെയ്തത്.

ഇയാള്‍ ഹൈക്കോടതിയുടെ ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read more

രാജേഷ് അഭിഭാഷകനെ കാണാനായി കോടതിയിലെത്തിയതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചിട്ടുണ്ട്.