പോക്‌സോ കേസില്‍ മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള്‍ സലാം (57) നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പൊലീസ് വിവരം അറിഞ്ഞത്. അധ്യാപകന്‍ പല തവണ പീഡിപ്പിച്ചെന്നാണ് പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.