വിരമിക്കുന്ന ദിവസമായത് കൊണ്ട് നാളെ ഇ.ഡിക്ക് മുമ്പില്‍ ഹാജരാകാന്‍ കഴിയില്ലന്ന് എം. ശിവശങ്കര്‍

വിരമിക്കല്‍ ദിനമായ നാളെ ഇ ഡിക്ക് മുമ്പില്‍ ഹാജരാകാന്‍കഴിയില്ലന്ന് എം ശിവശങ്കര്‍. നാളെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ദിനമായതിനാല്‍ അതിന്റെ തിരക്കുകള്‍ ഉണ്ടെന്നും അത് കൊണ്ട് എത്തിച്ചേരാന്‍ അസൗകര്യമുണ്ടെന്നും ഇ മെയില്‍ വഴിയാണ് ഇ ഡി യെ അറിയിച്ചത്.

ലൈഫ് മിഷന്‍ കരാര്‍ നല്‍കാനായി കോഴ കൈപ്പറ്റിയെന്ന ആരോപണത്തിന്‍മേലാണ് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കരന് നോട്ടീസ് നല്‍കിയിരുന്നത്. ഹാജരാകാനുള്ള പുതിയ തീയതി പിന്നെ അറിയാക്കാമെന്ന് ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് പണിയുന്നതിന് കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയതായി കരാര്‍ എടുത്ത കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഇ ഡിക്ക് മൊഴി നല്‍കിയിരുന്നു. ഇത് കള്ളപ്പണമാണെന്ന് കണ്ടെത്തിയാണ് ഇ ഡി കേസെടുത്തത്. ആറ് കോടി രൂപ കോഴയായി നല്‍കിയെന്ന് സ്വപ്‌നാ സുരേഷും മൊഴി നല്‍കിയിരുന്നു.