ഇടക്കാല ജാമ്യാപേക്ഷ തള്ളി വിചാരണ കോടതി; അഴിമതി കേസിൽ എം. ശിവശങ്കറിന് വീണ്ടും തിരിച്ചടി

ലൈഫ് മിഷൻ അഴിമതി കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് ഇടക്കാല ജാമ്യം നിഷേധിച്ച് നടപടിയെടുത്തത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സയ്ക്കായാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

Read more

ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീംകോടതി പരിഗണനയിലാണ്. ജാമ്യ ഉപാധികളിൽ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും കോടതി തളളി. തന്റെ പാസ്പോർട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.