'അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം'; പ്രതിഷേധം അറിയിച്ച് ലിജോ ജോസ് പെല്ലിശേരി

മിന്നല്‍ മുരളിയുടെ സെറ്റ് അക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മലയാള സിനിമാ ലോകം. അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാമെന്നാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

“അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോള്‍ അവിടെയുണ്ടായ വെള്ളം മുഴുവന്‍ നിങ്ങള്‍ കുടിച്ചു വറ്റിക്കുകയായിരുന്നോ” ലിജോ ഫെയ്ബുക്കില്‍ കുറിച്ചു.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍മുരളി. ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനാണ് ലക്ഷങ്ങള്‍ ചെലവിട്ട് കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് നിര്‍മ്മിച്ചത്. ഈ സെറ്റാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.