നിലപാട് മാറ്റി യു.ഡി.എഫ്; അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചു വിടില്ല, എം.എം ഹസ്സനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ

Advertisement

ലൈഫ് മിഷൻ നടപ്പിലാക്കുന്നതിൽ യു.ഡി.എഫ് നിലപാട് മാറ്റി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചു വിടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചു വിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ മുമ്പ് നടത്തിയ പ്രസ്താവനയെ തള്ളുന്നതാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും പദ്ധതി പൂർവാധികം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

യു.ഡി.എഫിൽ മുന്നണി വിപുലീകരണ ചർച്ചകളോ സീറ്റു ചർച്ചകളോ ഇതുവരെ നടന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് ഇത്തവണ മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കാസർഗോഡ് പ്രതികരിച്ചു.