എല്‍.ഡി.എഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് ശബരിമലയെന്ന് ആര്‍. ബാലകൃഷ്ണപിള്ള

ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് ശബരിമലയെന്ന് ആര്‍ ബാലകൃഷ്ണപിള്ള. സ്ത്രീകളുടെ വോട്ടിലൂടെ അത് പ്രതിഫലിച്ചു. ജാതീയമായ ചേരിതിരിവുണ്ടായ തിരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. മോദി വിരോധികള്‍ കൂട്ടത്തോടെ എല്‍ഡിഎഫിന് വോട്ട് ചെയ്‌തെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.