ജോസ് വിഭാ​ഗത്തിന്റെ മുന്നണി പ്രവേശനം; നിർണായക എൽ.ഡി.എഫ് യോ​ഗം ഇന്ന്

Advertisement

ജോസ് കെ മാണി വിഭാ​ഗത്തിന്റെ എൽ.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട നിർണായക യോ​ഗം ഇന്ന് ചേരും. യു.ഡി.എഫ് വിട്ട് എൽ.ഡി.എഫുമായി സഹകരിക്കാമെന്ന് ജോസ് വിഭാ​ഗം വ്യക്തമാക്കിയെങ്കിലും ഇടതുപക്ഷ മുന്നണി തീരുമാനം ഇതുവരെ വ്യക്കമാക്കിയിട്ടില്ല.

സി.പി.ഐ.എമ്മും സി.പി.ഐയുമടക്കമുള്ള പ്രമുഖ പാർട്ടികൾ മുന്നണി പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ ജോസ് വിഭാ​ഗം ഇടതുപക്ഷത്തെത്താനാണ് സാദ്ധ്യത.

ജോസ് വിഭാഗത്തിന്‍റെ എൽഡിഎഫ് പ്രവേശനത്തെ എതിർക്കേണ്ടെന്ന് ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എകെജി സെന്‍ററിൽ നടന്ന പിണറായി കോടിയേരി കാനം ചർച്ചയാണ് നടപടികൾ വേഗത്തിലാക്കിയത്.

എന്നാൽ പാലാ സീറ്റിൽ നിലനിൽക്കുന്ന തർക്കമാണ് എൽഡിഎഫിലെ പ്രധാന പ്രശ്നം. നിയമസഭാ സീറ്റ് ചർച്ചകൾ ഒഴിവാക്കി തദ്ദേശ തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ നിർത്തിയുള്ള ചർച്ചക്കാണ് സി.പി.ഐ.എം നീക്കം.