"വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്"; എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക സഖാവ് എ വിജയരാഘവൻ പ്രകാശനം ചെയ്തു.

“വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്” എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിടുക.

ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷൻ 1,500 രൂപയായി ഉയർത്തുന്നതെന്നും 60 വയസ്സ് കഴിഞ്ഞവർക്ക് മുഴുവൻ പെൻഷൻ നൽകുമെന്നും പത്രികയിൽ പറയുന്നു.

10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നു.

ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. മാലിന്യസംസ്‌കരണത്തിന് പ്രത്യേക പരിപാടികള്‍ വിഭാവനം ചെയ്യുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.