മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. പ്രഭാകരൻ

Advertisement

 

മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.പ്രഭാകരൻ . കോൺഗ്രസ് മലമ്പുഴയിൽ മൂന്നാം സ്ഥാനത്ത് പോകുമെന്നും എ.പ്രഭാകരൻ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

വിൽക്കാൻ തയ്യാറായി കോൺഗ്രസും, വാങ്ങാൻ തയ്യാറായി ബിജെപിയും നടക്കുകയാണ്. നാട്ടിലാകെ ഇക്കാര്യം പാട്ടാണെന്നും കോൺഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തിരഞ്ഞെടുപ്പു ദിവസം ഇരുന്നതെന്നും എ.പ്രഭാകരൻ ആരോപിച്ചു. വോട്ടു വിറ്റാലും മലമ്പുഴയിൽ എൽഡിഎഫ് വിജയിക്കുമെന്നും എ.പ്രഭാകരൻ പറഞ്ഞു.