കുഞ്ഞാലിക്കുട്ടി ഒളിച്ചോടില്ല, ഇ.ഡിക്ക് മുന്നിൽ ഹാജരാകും; പി.എം.എ സലാം

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്നും ഒളിച്ചോടില്ലെന്നും മുസ്ലീം ലീ​ഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം.

വ്യക്തിപരമായ കാര്യങ്ങൾ മൂലമാവാം ഇ.ഡിക്ക് മുന്നിൽ കുഞ്ഞാലിക്കുട്ടി ഹാജരാവാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രനും കെടി ജലീലും ഇ.ഡിക്ക് മുന്നിൽ ഹാജരാവാൻ ഒരുപാട് നാളുകൾ എുടത്തെന്നും സലാം കൂട്ടിചേർത്തു.

കേരള പൊലീസിൽ ആർഎസ്എസ് ഗ്യാംഗുണ്ടെന്ന സിപിഐ ദേശീയനേതാവ് ആനിരാജയുടെ പ്രസ്താവന മുസ്ലീം ലീഗ് മുൻപ് ഉയർത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് പിഎംഎ സലാം അഭിപ്രായപ്പെട്ടു.

പൗരത്വ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ന്യൂനപക്ഷത്തിന്റെ വോട്ട് വാങ്ങിയത്. എന്നാൽ 835 കേസുകളിൽ രണ്ട് കേസുകൾ മാത്രമാണ് ഇത്ര കാലമായിട്ടും പിൻവലിച്ചത്. പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്ങുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു

ഹരിതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കാൻ എട്ടാം തിയ്യതി ലീഗ് ഉന്നതാധികാര സമിതി യോഗം ചേരും. അതിന് ശേഷം അത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാമെന്നും പി.എം.എ സലാം പറഞ്ഞു.