ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി സൗഹൃദ കൂടിക്കാഴ്ച്ച; സിറോ മലബാര്‍ ആസ്ഥാനം സന്ദര്‍ശിച്ച് കുമ്മനം

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സിറോ മലബാര്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി അദ്ദേഹം സൗഹൃദ കൂടിക്കാഴ്ചയും നടത്തി. കാര്‍ഷിക, വിദ്യഭ്യാസ, സാംസ്‌കാരിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ച നടത്തി. ചര്‍ച്ച ഏകദേശം ഒരു മണിക്കൂര്‍ നീണ്ടു നിന്നു.

കുമ്മനത്തോട് ആരോഗ്യവിഷയത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് സൂചിപ്പിച്ചു. തുടര്‍ന്ന് പാലാരിവട്ടം കെ.സി.ബി.സി ആസ്ഥാനത്ത് എത്തിയ കുമ്മനത്തെ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാദര്‍. വര്‍ഗീസ് വള്ളിക്കാട്ടിന്റെ നേതൃത്വത്തിലുള്ള പുരോഹിതര്‍ സ്വീകരിച്ചു. ഇവിടെ വെച്ച് പുരോഹിതരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

കുമ്മനത്തോടൊപ്പം ബി.ജെ.പി. നേതാക്കളായ സി.ജി രാജഗോപാല്‍, ടി.ആര്‍ രമേശ് എന്നിവരും ഉണ്ടായിരുന്നു.