എം.ജി സർവകലാശാലയിലെ മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടില്ലെന്ന നിലപാടിലുറച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. മനുഷ്യത്വം മാത്രമാണ് താൻ പരിഗണിക്കുന്നത്. അത് മഹാ അപരാധമോ ചട്ടത്തിന് വിരുദ്ധമോ ആണെങ്കിൽ പോലും ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ആ തെറ്റുകൾ ആവർത്തിക്കാൻ തനിക്ക് മടിയില്ല -മുക്കത്ത് ബി.പി. മൊയ്തീൻ സേവാ മന്ദിർ ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു.
Read more
ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളർന്നാലും അത്തരം നിലപാടുമായി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നത് -ജലീൽ പറഞ്ഞു. അതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുക്കത്ത് മന്ത്രി ജലീലിന് നേരെ കരിങ്കൊടി കാട്ടി. മന്ത്രി പങ്കെടുത്ത ചടങ്ങിന്‍റെ വേദിക്ക് പുറത്തായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായെത്തി.







