കെ.എസ്.ആര്‍.ടി.സിയുടെ കഴിഞ്ഞ മാസത്തെ വരുമാനം 192.72 കോടി, ചെലവ് അതിനും മേലെ; കോടികളുടെ അന്തരം

കെ.എസ്.ആര്‍.ടി.സിയുടെ കഴിഞ്ഞ മാസത്തെ വരവ് ചെലവ് കണക്കുകള്‍ നിയമസഭയില്‍ പറഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം 38ല്‍ നിന്ന് 20 ലക്ഷം ആയി കുറഞ്ഞെന്നും ഇതിനാല്‍ വരുമാനം ഗണ്യമായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞുയ

192.72 കോടിയാണ് കഴിഞ്ഞ മാസത്തെ കളക്ഷനടക്കമുള്ള വരവ്.. 229.32 കോടി ആണ് ചെലവ്. 96.65 കോടി ആണ് അന്തരം. ജൂലൈ, ആഗസ്റ്റ് മാസത്തെ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയാല്‍ 1300 ബസ് ഓടിക്കാനാവും.സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ യൂണിയനുകള്‍ സമ്മതിക്കുന്നില്ല. എങ്കില്‍ അധിക വരുമാനം ഉണ്ടാവില്ല.

സ്വിഫ്റ്റിനെ ആക്രമിക്കുന്നത് ആരെ സഹായിക്കാനാണ്. സ്വിഫ്റ്റ് അപകടത്തില്‍ പെടുന്നു എന്നത് പെരുപ്പിച്ച കണക്കാണ്. സിംഗിള്‍ ഡ്യൂട്ടിയില്‍ 8 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതില്ല. ബാക്കി സമയം വിശ്രമമാണെന്നും മന്ത്രി വിശദീകരിച്ചു.

Read more

കെ.എസ്.അര്‍.ടി.സി പ്രതിസന്ധി സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഗതാഗതമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ തള്ളി.